ചങ്ങനാശേരി: ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓമ്‌നി വാനിൽ സഞ്ചരിച്ച ഫാത്തിമപുരം സ്വദേശി സജി (43), കാറിൽ സഞ്ചരിച്ച മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെ വാഴൂർ റോഡിൽ പെരുമ്പനച്ചിയിലായിരുന്നു സംഭവം. തെങ്ങണ ഭാഗത്ത് നിന്നുമെത്തിയ ഓമ്‌നി വാനും എതിർദിശയിലെത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.