കോട്ടയം: യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മിറ്റി മറിയപ്പള്ളി ഗവ.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.പി വൈശാഖ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സരേഷ്, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഹുൽ മറിയപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.