വൈക്കം : ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ സംഘടിപ്പിച്ച ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹിളാസംഘം ജില്ലയിലെ പെട്രോൾ പമ്പുകൾക്കും, കേന്ദ്ര സർക്കാർ ഓഫീസുകൾക്കും മുന്നിൽ സമരം സംഘടിപ്പിച്ചു. വൈക്കത്ത് പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മായാ ഷാജി അദ്ധ്യക്ഷത വഹിച്ചു.. കെ പ്രിയമ്മ, സിന്ധു മധു, സംഗീത, സിന്ധു സജീവ്, ഫിലോമിന എന്നിവർ പങ്കെടുത്തു.