വൈക്കം : കൊവിഡ് വ്യാപനത്തിനെതിരെ പ്രതിരോധവും ശുചിത്വവും പാലിക്കുന്നതിലേക്കായി ബനാറസ് കുടുംബങ്ങൾക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഓരോ കുടുംബങ്ങൾക്കും വിവധയിനം ജൈവ പച്ചക്കറി തൈകളും വിതരണം ചെയ്തു. വൈ ബയോസൊസൈറ്റി ഹാളിൽ നടന്ന വിതരണം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം മുല്ലശ്ശേരി, സുരേന്ദ്രൻ നായർ, കെ.കെ വിജയൻ തിരുവോണം, വിജയൻ കളവംകോട്, രാജൻ രാജധാനി എന്നിർ പ്രസംഗിച്ചു.