കുമരകം: വായനാദിനാചരണത്തിന്റെ ഭാഗമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് വായനയുടെ വാതായനങ്ങൾ എന്നപേരിൽ വെബിനാർ സംഘടിപ്പിക്കും.രാവിലെ 9ന് കവി മുരുകൻ കാട്ടാക്കട വെബിനാർ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ എം.ബി രാജേഷ് വായനാദിന സന്ദേശം നൽകും.സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കും. ഓങ്കോളജിസ്റ്റ് ഡോ.വി.പി ഗംഗാധരൻ, എഴുത്തുകാരി എസ്.ശാരദക്കുട്ടി, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, കമാൻഡർ ടി.പി അശോക് എന്നിവർ പങ്കെടുക്കും. തുടർന്ന് ഏഷ്യാനെറ്റ് പരിപാടിയായ ചിത്രം വിചിത്രം അവതാരകൻ ജോർജ്‌ പുളിക്കനുമായി മുഖാമുഖം.