വൈക്കം : ഗുരുകാരുണ്യം സാഹായ പദ്ധതിയിൽപ്പെടുത്തി എസ്.എൻ.ഡി.പി യോഗം വടക്കെമുറി ഇത്തിപ്പുഴ 128-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ 700 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ ചെയർമാൻ ഇന്ദിരാ വിജയൻ, കൺവീനർ രമ സജീവൻ, പഞ്ചായത്ത് മെമ്പർമാരായ പി.ഡി.ജോർജ്, ആനന്ദവല്ലി, വനിത സംഘം പ്രസിഡന്റ് ലീലാ ബാബു, സെക്രട്ടറി മഹിള മണി, യൂണിയൻ ഡയറക്ട് ബോർഡ് അംഗം രാജേഷ് മോഹനൻ, ബിനീഷ് ബാബു, സുഹാസ്, അജിമോൻ, സത്യൻ, ശ്രീജ എന്നിവർ പങ്കെടുത്തു.