വൈക്കം : കൊവിഡ് വ്യാപനത്തിന്റെ വിഷമതയിൽ കഷ്ടപ്പെടുന്ന ഓട്ടോ-ടാക്‌സി, ബസ് ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങളിലും വർക്ക്‌ഷോപ്പുകളിലും പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. എ.ഐ.ടി.യു.സി വൈക്കം മണ്ഡലം കമ്മിറ്റിയും, എ.ഐ.വൈ.എഫ് ഭഗവത് സിംഗ് യൂത്ത് ഫോർസ് വൈക്കം മണ്ഡലം കമ്മിറ്റിയും ചേർന്ന് മോട്ടോർ തൊഴിലാളികൾക്കായി തയ്യാറാക്കിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ. എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.കെ.അനിൽകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, എസ്.ബിജു, കെ.അജിത്, പി.എസ്.പുഷ്‌കരൻ, സജീവ്, ജിൽജിത്ത്, വൈശാഖ് പ്രദീപൻ, എൻ.മോഹനൻ, സുജിത് സുരേഷ്, കെ.ഡി.സുമേഷ് എന്നിവർ പ്രസംഗിച്ചു.