കോട്ടയം: യുവാവിന്റെ പരാക്രമത്തെ തുടർന്ന് ട്രെയിൻ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. പാലരുവി സ്പെഷ്യൽ ട്രെയിൻ കോതനല്ലൂർ റെയിൽവേ ക്രോസിൽ വേഗത കുറച്ചപ്പോൾ യുവാവ് ട്രെയിനിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. ട്രെയിൻ നിർത്തിയതോടെ ഇയാൾ അടിയിൽ കയറി കിടക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഇയാളുടെ ബന്ധുക്കളും കടുത്തുരുത്തി പൊലീസും റെയിൽവേ പൊലീസും എത്തി. വളരെ പണിപ്പെട്ടാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .