ചങ്ങനാശേരി: ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ കോട കണ്ടെടുത്തു. ചങ്ങനാശേരി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്.ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പറാല്‍ 30-ല്‍ച്ചിറ ഭാഗത്തുള്ള ബണ്ട്ച്ചിറ റോഡിനു സമീപമുള്ള വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. 4 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കോട. അബ് കാരി ആക്ട് പ്രകാരം കേസ്സെടുത്തു. പ്രതി ആരെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും താമസിയാതെ പിടികൂടുമെന്നും എക്‌സൈസ് പറഞ്ഞു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്.പി.സജി, ഓഫീസര്‍മാരായ അനീഷ് രാജ്, രതീഷ് കെ.നാണു .ടി.സന്തോഷ്, ഡ്രൈവര്‍ റോഷി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.