പാലാ:മുത്തോലി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ആശ പ്രവർത്തകയുടെ ഒഴിവുണ്ട്. ആതുരസേവന സന്നദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിൽ 28ന് ഉച്ചയ്ക്ക് 12 നാണ് അഭിമുഖം.മൂന്നാം വാർഡിൽ സ്ഥിരതാമസമായ 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന. പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷയും ബയോഡേറ്റയും സ്വീകരിക്കുന്ന അവസാന തീയതി 25.