കോട്ടയം : സി.പി.എം ഈരയിൽക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.സി.എ വിദ്യാർത്ഥിനിയ്ക്ക് ലാപ്പ് ടോപ്പ് നൽകി. സി.പി എം ജില്ലാ സെക്രട്ടറി എ.വി റസൽ ലാപ്പ് ടോപ്പ് വിതരണം ചെയ്തു. തോമസ് ചാമക്കാലയാണ് ലാപ്പ് ടോപ്പ് സ്‌പോൺസർ ചെയ്തത്. സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാർ , കോടിമത ലോക്കൽ സെക്രട്ടറി ഇൻ ചാർജ് കെ.വി രാജു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയംഗം വി.കെ ജയകുമാർ, ബ്രാഞ്ച് സെക്രട്ടറി കെ.ജയൻ, ആദർശ് റെജി എന്നിവർ പ്രസംഗിച്ചു.