tree-lock-ksu
ചിത്രം.അടിമാലി റേഞ്ചില്‍ നടന്ന വനം കൊള്ളയ്ക്ക് എതിരെ ചിത്തിരപുര കെ.എസ് യു പ്രവര്‍ത്തകര്‍ ചങ്ങല ഉപയോഗിച്ചു മരം താഴിട്ടു പൂട്ടി

അടിമാലി: വനം കൊള്ളയ്‌ക്കെതിരെ കെ.എസ്.യുവിന്റെ വ്യത്യസ്ത പ്രതിഷേധം. വനംവകുപ്പ് അടിമാലി റേഞ്ചിന്റെ പരിധിയിൽ നടന്ന അനധികൃത മരം മുറിയ്ക്കലിന്റെ പശ്ചാത്തലത്തിൽ കെ.എസ്.യു പ്രവർത്തകർ ചിത്തിരപുരത്ത് മരം ചങ്ങല ഉപയോഗിച്ച് താഴിട്ടുപൂട്ടിയാണ് പ്രതിഷേധിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ രാജു, ബേസിൽ കുരിശിങ്കൽ, ബേസിൽ ജോബി എന്നിവർ നേതൃത്വം നൽകി.