കറുകച്ചാൽ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവാവിന് പരിക്കേറ്റു. കടയനിക്കാട് മണിമലക്കാവ് സ്വദേശി രതീഷ് കുമാർ (31)നാണ് പരിക്കേറ്റത്. വെളളിയാഴ്ച്ച വൈകുന്നേരം കടയനിക്കാട് പമ്പിന് സമീപത്തെ വളവിലായിരുന്നു സംഭവം. സമീപത്ത് ഉണങ്ങി നിന്നിരുന്ന മരമാണ് ഒടിഞ്ഞു വീണത്. രതീഷ് കറുകച്ചാൽ ഭാഗത്ത് നിന്നും മണിമല ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ രതീഷ് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മണിമല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.