പൊൻകുന്നം:കെ.സുരേന്ദ്രനെതിരെയും മറ്റ് ബി.ജെ.പി നേതാക്കൾക്കെതിരെയും കള്ളക്കേസുകൾ എടുക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ സത്യഗ്രഹസമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ബി ബിനു അദ്ധ്യക്ഷനായി. വി.എൻ മനോജ്, കെ.ജി കണ്ണൻ, കെ.വി നാരായണൻ, അഡ്വ. വൈശാഖ് എസ്.നായർ, ജി.ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.