roshy

പാലാ : ഗ്രാമപഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജലജീവൻ മിഷൻ പദ്ധതി 2024 ഓടെ നഗരസഭകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിലെ 941 പഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണ സമിതി കളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി, ജലനിധി, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജനകീയ പദ്ധതികളായി ജലജീവൻമിഷൻ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും എല്ലാവർക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ നിർവഹണ സഹായസംഘടനകൾക്ക് വേണ്ടിയുള്ള നിവേദനം കേരള സോഷ്യൽ സർവീസ് ഫോറം ജെ.ജെ.എം. കൺവീനർ ഡാന്റീസ് കൂനാനിക്കൽ സമർപ്പിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.