എരുമേലി : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് എരുമേലി യൂണിയൻ സംഘടിപ്പിക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരം ഇന്ന് രാവിലെ 10.30ന് യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യാതിഥിയായിരിക്കും. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.വി അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറിമാരായ സജീഷ് മണലേൽ, അനിൽ കണ്ണാടി, ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീദേവ് ദാസ്, കൺവീനർ അനീഷ് ഇരട്ടയാനി, യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി തുടങ്ങിയവർ പങ്കെടുക്കും. ഫോട്ടോകൾ അയക്കേണ്ട വാട്സാപ്പ് നമ്പർ: 8606542897(ഷിൻ), 8606087971( റെജിമോൻ), 9447724449( ഉണ്ണികൃഷ്ണ)