youth

കോട്ടയം : കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ ജൂബലി സമാപന സമ്മേളനവും 21 ന് രാവിലെ 9.30 ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും. ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി,​ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌, എം.എൽ.എമാരായ ജോബ് മൈക്കിൾ,​ സെബാസ്റ്റ്യൻ കുളത്തുങ്കൽ,​ പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.