മാടപ്പള്ളി: കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് എന്നീ തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 22ന് രാവിലെ 11ന് അഭിമുഖം മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് തസ്തികയിലേയ്ക്ക് എ.എൻ.എം കോഴ്‌സ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യത ഉള്ളവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും പകർപ്പുമായി അഭിമുഖത്തിന് റിപ്പോർട്ട് ചെയ്യണം.