കോട്ടയം: എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളി ശാഖയുടെ എൺപതു വർഷത്തോളം പഴക്കമുള്ള ശ്മശാനത്തിൽ ചിലരുടെ ഇടപെടൽ മൂലം മൃതദേഹം ദഹിപ്പിക്കാൻ ഇപ്പോൾ അനുവദിക്കുന്നില്ലെന്ന് പരാതി. പുതുപ്പള്ളി പഞ്ചായത്ത് ആരംഭിക്കും മുമ്പ് ശാഖാ വക 47 സെന്റ് സ്ഥലത്ത് ശ്മശാനം ഉണ്ടായിരുന്നു. ഇവിടെ മൃതദേഹം കുഴിച്ചിടുകയും ദഹിപ്പിക്കുകയുമായിരുന്നു .പിന്നീട് സെൽ നിർമ്മിച്ചു. സമീപ കാലത്ത് ഉയരത്തിലുള്ള പുകക്കുഴലോടെ പുതിയ ഗ്യാസ് ക്രമിറ്റോറിയം സ്ഥാപിച്ച് മൂന്ന് മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിച്ച ശേഷമാണ് പുതിയ ശ്മശാനമെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ എതിർപ്പുമായി രംഗത്തുവന്നതെന്ന് ശാഖാ സെക്രട്ടറി എം.കെ പ്രഭാകരൻ ആരോപിച്ചു . കൊവിഡ് വ്യാപനത്തോടെ മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോഴാണ് എതിർപ്പ് .

ഈ ശ്മശാനത്തോട് ചേർന്ന് പള്ളിയുടെയും ഇതര സമുദായങ്ങളുടെയും ശ്മശാനവും ഒരു പന്നിഫാമുമുണ്ട്. അവിടൊന്നും ഇല്ലാത്ത പരാതിയും കോടതിയിൽ സ്റ്റേ നീക്കവും എസ്.എൻ.ഡി.പി ശ്മശാനത്തോട് മാത്രം കാണിക്കുന്നത് രാഷ്ടീയ വേർതിരിവുകളുടെ പേരിൽ സമുദായ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ശാഖാ ഭാരവാഹികൾ ആരോപിച്ചു