അടിമാലി: കെ.പി.എം എസ് ദേവികുളം യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യൻങ്കാളിയുടെ എൺപതാം ചരമദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാജൻ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി ബിജു ബ്ലാങ്കര സന്ദേശം നൽകി. മീഡിയ കോഡിനേറ്റർ അരുൺ സി.എസ്., യൂണിയൻ അസി.സെക്രട്ടറി ടി.കെ.സുകുമാരൻ, വിനോദ് എന്നിവർ പങ്കെടുത്തു.