vazhappali

ചങ്ങനാശേരി: വാഴപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നടപ്പാക്കിയ കൊവിഡ് അതിജീവനപദ്ധതി മഹത്തരമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വാഴപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനത്തിൽ കൊവിഡ് അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് സണ്ണി ചെല്ലന്തറ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബാങ്ക് സംഭാവനയായ 1110000 രൂപയുടെ ചെക്ക് മന്ത്രിക്ക് ബാങ്ക് പ്രസിഡന്റ് കൈമാറി. കൊവിഡ് അതിജീവനപദ്ധതിയുടെ ഭാഗമായി അവിഷ്‌കരിച്ച പലിശ രഹിത വയ്പാ പദ്ധതിയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ്പ്, മുൻസിപ്പൽ കൺസിലർമാരായ കെ.ആർ പ്രകാശ്, മാത്യൂസ് ജോർജ്, ബാങ്ക് വൈസ് പ്രസിഡന്റ് പ്രിൻസി മൂലയിൽ, തോമസ്‌കുട്ടി പാലാത്ര, ഗീത ഗോപകുമാർ, എം.കെ രാധാകൃഷ്ണൻ, ഷാജി മാത്യു, കെ.സി ജോസഫ്, അസി.രജിസ്ട്രാർ സജ്‌നകുമാരി, ബാങ്ക് സെക്രട്ടറി സെബാസ്റ്റ്യൻ പാലാത്ര എന്നിവർ പങ്കെടുത്തു.