രാജാക്കാട്.രാജാക്കാട് എസ്. എസ്. എം കോളേജ് പി. ജി ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായന ദിനാചരണം 'ലെറ്റിയൂറാ 2021' സംഘടിപ്പിച്ചു.
അദ്ധ്യാപകനും വ്യക്തിത്വ പരിശീലകനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക മരിയ മാത്യു പുസ്തകങ്ങൾ പരിചയപ്പെടുത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. മോഹനൻ, വൈസ് പ്രിൻസിപ്പൽ എം. ടി ഷൈജി, പി. ആർ. ഒ സുഭാഷിണി സോമൻ, ഇംഗ്ലീഷ് വിഭാഗം മേധാവി ആൻസി ഷെജു, മറ്റ് വകുപ്പുതല മേധാവികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു