മുണ്ടക്കയം :ഗുരുകാരുണ്യം പദ്ധതിയിലുൾപ്പെടുത്തി എസ്.എൻ.ഡി.പി യോഗം പുലിക്കുന്ന് ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ഡി.ഗോപിദാസ് അദ്ധ്യക്ഷനായിരുന്നു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ. എൻ.മോഹനൻ, സെക്രട്ടറി കെ.സുരേന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ ദിനേശ്, മനോജ് തേക്കിലകാട്ടിൽ, ശിവൻ തളിരത്തു, വനിതാസംഘം കേന്ദ്രസമിതി അംഗം സതീ ശിവദാസൻ, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ വിദ്യാധരൻ, വൈസ് പ്രസിഡന്റ് അനിതാ ബാലകൃഷ്ണൻ, കമ്മിറ്റി അംഗം ലാലി ഗോപിദാസ് എന്നിവർ പങ്കെടുത്തു