രാജാക്കാട്.എൻ. ആർ സിറ്റി എസ്. എൻ. വി ഹയർ സെക്കൻഡറി സ്‌കൂളിൽ വായന ദിനത്തിന്റെയും, വായന വാരാചരണത്തിന്റെയും ഭാഗമായി 25 വരെ ദിവസവും വൈകിട്ട് 6 ന്റെ വെബിനാർ നടത്തും. ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ഡോ. സുമി ജോയി ഓലിയപ്പുറം, സിജു ജോസഫ്, യു. അശോക്, ലീമ വി. കുരുവിള, പി. ആർ ഷിജു, ഡോ. സംഗീത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.വാരാചരണത്തിന്റെ ഭാഗമായി 'ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി നടപ്പിലാക്കും. പുസ്തകവായന, വായന ദിന ക്വിസ്, കഥാരചന, കവിതാ രചന എന്നിവയും നടത്തുമെന്ന് സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി, പ്രിൻസിപ്പാൾ ഒ. എസ് റെജി, ഹെഡ്മാസ്റ്റർ കെ. ആർ ശ്രീനി, പി. ടി. എ പ്രസിഡന്റ് സി. ആർ ഷാജി എന്നിവർ അറിയിച്ചു.