പനമറ്റം : ജില്ലാ ലൈബ്രറികൗൺസിലിന്റെ ജില്ലാതല വായനപക്ഷാചരണം പനമറ്റം ദേശീയവായനശാലയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. അക്ഷരസേന പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി.വെട്ടിമറ്റം, നേതൃസമിതി കൺവീനർ കെ.ആർ.മന്മഥൻ, ലൈബ്രറി സെക്രട്ടറി കെ.ഷിബു എന്നിവർ സംസാരിച്ചു.