കോട്ടയം : മഹാത്മാ അയ്യങ്കാളിയുടെ 80-ാമത് ചരമവാർഷിക ദിനാചരണ സമ്മേളനം കെ.പി.എം.എസ് .സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ. എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഗീത ദിനേശൻ സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി കിഷോർ കെ. ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അസി.സെക്രട്ടറി വിനയചന്ദ്രൻ, ജിഷോർ കെ.ഗോപാൽ, ഓനമക്കുട്ടി, ബിബീഷ്, കെ ബാലൻ എന്നിവർ സംസാരിച്ചു. കോട്ടയം യൂണിയൻ പരിധിയിലുള്ള എല്ലാ ശാഖാ കേന്ദ്രങ്ങളിലും വീടുകളിലും മഹാത്മാവിന്റെ ഛായാചിത്രത്തിൽ സ്മൃതി ദീപം തെളിക്കലും പുഷ്പാർച്ചനയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.