പുതുപ്പള്ളി : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അരീപ്പറമ്പ് ഹൈസ്കൂൾ പി.ടി.എ സ്റ്റാഫ് സെക്രട്ടറി ഷൈനിമോൾ ജോർജിന് നല്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , ചാണ്ടി ഉമ്മൻ , ഫിൽസൺമാത്യൂസ് , ബാബു കെ കോര, നിബു ജോൺ, റെജി എം ഫീലിപ്പോസ്, മണപ്പുറം ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം.അഷറഫ്, ശോഭ സുബിൻ, സുനിൽ ലാലൂർ, ജിജി മണർകാട്, ഷാനി പാറയിൽ, സക്കറിയ കുര്യൻ ,സുരേഖ ബേബി ,ടി.പി.തോമസ്, ജീയോ, അജിൻ തുടങ്ങിയവർ പ്രസംഗിച്ചു.