കോട്ടയം : ജില്ലയിൽ 640 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 638 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 7657 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.35 ശതമാനം.
രോഗം ബാധിച്ചവരിൽ 277 പുരുഷൻമാരും, 277 സ്ത്രീകളും, 86 കുട്ടികളും ഉൾപ്പെടുന്നു. 552 പേർ രോഗമുക്തരായി. 4218 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 192121 പേർ കൊവിഡ് ബാധിതരായി. 186210 പേർ രോഗമുക്തി നേടി.32143 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.