francis
ട്രാഫിക്ക് എസ്.ഐ. ഫ്രാൻസിസ്

'പെട്ടിമുടിയുടെ താഴ് വരയിൽ പട്ടിണി മാറ്റാൻ പണിയെടുത്ത്
അന്തിയുറങ്ങിയ പാവങ്ങൾക്ക് പട്ടട തീർത്തതാ പതിരാവിൽ.....'

അടിമാലി:ഈ വരികൾ പെട്ടിമുടിയിലെ ദുരുന്ത സമയത്ത് കൃത്യനിർവഹണത്തിനിടെ വേദനാജനകമായ കാഴ്ച്ചകൾ കണ്ട് ഹൃദയം വിങ്ങിയ അടിമാലി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ. ഫ്രാൻസിസ് ജോസഫ് എഴുതിയ 'നീലക്കുറിഞ്ഞി തൻ നൊമ്പരങ്ങൾ, എന്ന കവിതയിലെ വരികളാണ്.
ഇതൊരു പ്രാർത്ഥനയാണ്....
'എന്റെ കണ്ണുനീരിൽ കുതിർന്ന വരികളാണിവ.... കേൾക്കാതെ പോകരുത്.
പെട്ടിമുടി ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകരോടൊപ്പം ഡ്യൂട്ടി ചെയ്യാനെത്തിയപ്പോൾ'
നേരിൽക്കണ്ട് ഹൃദയഭേദകമായ കാഴ്ച്ചകളും കണ്ണിനിരനുഭവങ്ങളുമാണ് ഫ്രാൻസിനെ ഇപ്രകാരം ഒരു കവിത രചിക്കാൻ പ്രേരിപ്പിച്ചത്. ഉയർന്ന് പൊങ്ങിയ നിലവിളികളും നെഞ്ചുപിളർക്കുന്ന ദുരന്തത്തിന്റെ നേർക്കാഴ്ച്ചകളും ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി. ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ട ഒരു പറ്റം മനുഷ്യർ ഉറ്റവരെ തേടിയുള്ള നിലവിളികൾ. മണ്ണിനടിയിൽനിന്ന് മാന്തിയെടുക്കുന്ന പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് ബോധരഹിതമാകുന്നവർ. ഇതിനെല്ലാം മൂകസാക്ഷിയാകേണ്ടി വന്നു ഈ പൊലീസ് ഓഫീസർക്ക്. ഒരു വർഷത്തോളമായിട്ടും ആ നീറുന്ന ഓർമകൾ ഇന്നും മനസിൽ നിന്ന് മാറിയിട്ടില്ലെന്ന് ഫ്രാൻസിസ് പറഞ്ഞു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ കവിത പ്രകാശനം ചെയ്തു. ദിവസങ്ങൾ കൊണ്ട് ഏറെപ്പേർ കവിത കേട്ടു. ഫ്രാൻസിന് തന്നെയാണ് തന്റെ കവിത ചൊല്ലിയിരിക്കുന്നത്.കവിത കണ്ട് മൂന്നാർ സ്വദേശിയായ കണ്ണൂർ ഡി.ഐ.ജി. സേതുരാമൻ നേരിട്ട് വിളിച്ച് ഫ്രാൻസിസിനെ അനുമോദിച്ചു. ഡ്യൂട്ടിക്കിടയിൽ നിരവധി ഹ്യദയ വേദനകൾ ഉണ്ടാക്കുന്ന കാഴ്ചകൾ കാണാൻ ഇടയായീട്ടുണ്ട്. എന്നാൽ ഇത്രയും നൊമ്പരപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടില്ലെന്നും ഫ്രാൻസിസ് പറയുന്നു. വേറേയും കവിതകളും ഭക്തിഗാനങ്ങളും ഈ പൊലീസ് ഓഫീസർ രചിച്ചിട്ടുണ്ട്.