കട്ടപ്പന: ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പൊതുസ്ഥലങ്ങൾ അണുമുക്തമാക്കി. കുങ്കിരിപ്പെട്ടി, ചേറ്റുകുഴി, കമ്പംമെട്ട്, കരുണാപുരം, കട്ടപ്പന, വാഴവര, മാട്ടുക്കട്ട, നെടുങ്കണ്ടം, കൊച്ചറ എന്നീ ഇടവകകളിലെ പള്ളികളിലെ വികാരിമാർ, യുവജന പ്രസ്ഥാനം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ആരാധനാലയങ്ങൾ, പഞ്ചായത്ത് ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, കൃഷി ഭവൻ, പൊതുനിരത്തുകൾ ബസ് സ്റ്റാൻഡുകൾ, ബസ് കാത്തിരിപ്പകേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസുകൾ, ചന്തകൾ എന്നിവിടങ്ങൾ ശുചീകരിച്ചു. കൂടാതെ വഴിയോര സൂചന ബോർഡുകളും വൃത്തിയാക്കി. ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് . ഫാ. ജസ്വിൻ ചാക്കോ, യുവജന പ്രസ്ഥാനം സെക്രട്ടറി സിജോ എവറസ്റ്റ്, ഭദ്രാസന ഭാരവാഹികൾ, യുവജന പ്രസ്ഥാനം സീനിയർ ഫോറം പ്രവർത്തകർ നേതൃത്വം നൽകി. ഇന്നും ജില്ലയുടെ വിവിധ സ്ഥലങ്ങൾ ശുചീകരണം നടത്തും.