ഇടനാട്: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണഭാഗമായി ജൂലായ് 7 വരെയുള്ള ദിവസങ്ങളിൽ വായനാശീലം വളർത്താൻ വിവിധ പദ്ധതികൾ നടപ്പാക്കും .വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് അഡ്വ. പി .ബിജു അദ്ധ്യക്ഷത വഹിച്ചു. പി.എൻ പണിക്കർ അനുസ്മരണം രവി പുലിയന്നൂർ നടത്തി.പി.എസ് മധുസൂദനൻ ആശംസ പ്രസംഗം നടത്തി.