പാലാ: നഗരസഭയിലെ ഗവ. ആയുർവേദ ആശുപത്രിയിൽ കൊവിഡ് മുക്തരുടെ ആരോഗ്യ സംരക്ഷണത്തിന് കിടത്തിച്ചികിത്സ ആരംഭിയ്ക്കുന്നു.
21ന് മാണി സി.കാപ്പൻ എം.എൽ.എ പോസ്റ്റ് കൊവിഡ് വാർഡ് ഉദ്ഘാടനം ചെയ്യും. ഓൺലൈൻ യോഗാ പരിശീലന പരിപാടി നഗരസഭാദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യും. നഗരസഭാ ഉപാദ്ധ്യക്ഷ സിജി പ്രസാദ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ഷാജു വി.തുരുത്തൻ, കൗൺസിലേഴ്‌സ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
11.30 മുതൽ 12.30 വരെയാണ് യോഗാ ക്ലാസ്.