പാലാ: പുസ്തക വായനയെ സഹായിക്കാൻ ഒരു പരിധി വരെ നവ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മലയാളം സർവകലാശാലാ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. സി.ഗണേഷ് പറഞ്ഞു. വായനദിനാഘോഷ ഭാഗമായി പാലാ സഹൃദയ സമിതി 'നവമാധ്യമങ്ങളും പുസ്തക വായനയും ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹൃദയ സമിതി ഭരണസമിതിയംഗം ജോസ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈനകരി ഷാജി, ഡോ. സംഗീത് രവീന്ദ്രൻ, ഡി. ശ്രീദേവി, സുനിൽ പാലാ, ജോസ് തെങ്ങും പള്ളി, സുകുമാർ അരിക്കുഴ, കുറിച്ചി സദൻ എന്നിവർ പ്രഭാഷണം നടത്തി. സഹൃദയ സമിതി സെക്രട്ടറി രവി പുലിയന്നൂർ സ്വാഗതവും, ഭരണസമിതിയംഗം പി.എസ്. മധുസൂദനൻ നന്ദിയും പറഞ്ഞു.