മുണ്ടക്കയം : ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മടുക്ക ശാഖയിലെ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.ആർ ബാലൻ അദ്ധ്യക്ഷനായിരുന്നു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ സംഘടിപ്പിച്ച ദൈവദശക ആലാപന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹനസമ്മാനം യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി കെ.പി.ഷൈൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജേഷ് ചിറക്കടവ്, ഷിനു പനക്കച്ചിറ, ശാഖാ കമ്മിറ്റി അംഗങ്ങളായ വി.സി ബാബു, വിജയമ്മ ബാബു, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പി.സി സനൂപ്, നിഖിൽ ഗോപി യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ എം. വി ശ്രീകാന്ത്, കെപി പ്രിൻസ്, വനിതാ സംഘം ഭാരവാഹികളായ പഞ്ചായത്ത് മെമ്പർ ഗിരിജ സുശീലൻ, പുഷ്പ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു. പി എസ് ശരത്, വിഷ്ണു, അനന്ദു, അഖിൽ, ജിതിൻ, കെപി സുബിൻ, അഖിൽ ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.