വൈക്കം : വായനയുടെ പ്രാധാന്യം വിളിച്ചോതി നാടെങ്ങും വായനാദിനം ആഘോഷിച്ചു. കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇണ്ടംതുരുത്തി മനയിൽ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണവും വായന ദിനാഘോഷവും കവയിത്രിയും സാഹിത്യകാരിയുമായ മീര ബെൻ ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിക്ക് സ്ത്രീപക്ഷ വായന അനിവാര്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. മഹിളാസംഘം മണ്ഡലം ട്രഷറർ കെ.പ്രിയമ്മ അദ്ധ്യക്ഷത വഹിച്ചു. സ.ിപി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, മണ്ഡലം സെക്രട്ടറി മായാ ഷാജി എന്നിവർ പ്രസംഗിച്ചു.
എ.ഐ.വൈ.എഫ് വെച്ചൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണം സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ സിബു വെച്ചൂർ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് വെച്ചൂർ മേഖലാ സെക്രട്ടറി അഭിഷേക് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് വൈക്കം ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായന ദിനത്തിൽ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ടൗൺ മേഖലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.