തലയോലപ്പറമ്പ് : ലോക വായനദിനത്തോടനുബന്ധിച്ച് ബി.ഡി.ജെ.എസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി മൊബൈൽ ഫോൺ നൽകി. തലയോലപ്പറമ്പിൽ നടന്ന ചടങ്ങിൽ വച്ച് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി.സന്തോഷ്, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഫോൺ വിദ്യാർത്ഥികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ശശിധരൻ, മണ്ഡലം ജോയിന്റ് സെക്രട്ടറി വാസുദേവൻ ഇടവട്ടം, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി എം.ആർ.ബിനീഷ് എന്നിവർ പങ്കെടുത്തു.