വൈക്കം : എ.ഐ.ടി.യു.സി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും വിവധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, മുൻ എം.എൽ.എ കെ.അജിത്, പി.എസ് പുഷ്‌കരൻ, ഡി.രഞ്ജിത് കുമാർ, പി.ആർ ശശി, വി.കെ അനിൽകുമാർ, എം.എസ് രാമചന്ദ്രൻ, ജീവരാജൻ, സി.എൻ പ്രദീപ് കുമാർ,വി.കെ സുമ, എന്നിവർ പ്രസംഗിച്ചു.