പാലാ : വായനയിലൂടെയാണ് ലോകവും സമൂഹവും വളരേണ്ടതെന്ന് നെതർലൻഡിലെ മുൻ സ്ഥാനപതി വേണു രാജാമണി പറഞ്ഞു. സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായന ദിനാചരണം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ മാദ്ധ്യമങ്ങളോടൊപ്പം ഗ്രന്ഥശാലകളിലേക്കും പത്ര,പുസ്തക വായനകളിലേക്കും യുവാക്കളെ എത്തിക്കാൻ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചാക്കോ സി പൊരിയത്ത്, ഡി.ശ്രീദേവി, വി. എം.അബ്ദുള്ള ഖാൻ, രവി പുലിയന്നൂർ, പി.എസ്.മധുസൂദനൻ, സീനാ കുമാരി, സി. കെ.സുകുമാരി , രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.