പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സംരംഭമായ മാർസ്ലീവാ മെഡിസിറ്റി സർവീസ് സെന്ററിന്റെ പ്രവർത്തനം ഇന്ന് മുതൽ പുന:രാരംഭിക്കും. ചേർപ്പുങ്കൽ ടൗണിൽ ഏറ്റുമാനൂർ പാലാ ഹൈവേയ്ക്ക് സമീപം ഇൻഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് സർവീസ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ബ്ലഡ്, യൂറിൻ സാമ്പിളുകൾ ഇവിടെ പരിശോധനക്കായി ജനങ്ങൾക്ക് നൽകാം. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവത്തനക്ഷമമായ ലാബ് രാവിലെ 6 മുതൽ 2.30 വരെയാണ് പ്രവർത്തിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബിൽ പരിശോധിച്ച് ഫലം ലഭ്യമാക്കും. അന്വേഷണങ്ങൾക്ക് ഹെൽപ്പ് ഡെസ്‌ക്, ആശുപത്രിസേവനങ്ങളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങൾ മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്ററിൽ ലഭ്യമാണ്. ആശുപത്രിയിൽ ചെയ്ത പരിശോധനകളുടെ ലാബ് റിപ്പോർട്ടുകളും ഇവിടെ നിന്ന് രോഗികൾക്ക് വാങ്ങാം. അടുത്ത പ്രാവശ്യം ഡോക്ടറെ കാണുന്നതിന് മുൻപ് ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ട ടെസ്റ്റുകൾക്കുള്ള സാമ്പിളുകൾ മുൻകൂട്ടി നൽകാനുള്ള സൗകര്യവും ലഭ്യമാണ്. ഏറ്റവും വേഗത്തിൽ കൃത്യമായ ഫലം എന്ന ലക്ഷ്യത്തോടെയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ലബോറട്ടറി മെഡിസിൻ വിഭാഗം പ്രവർത്തിച്ച് വരുന്നത്. സാധാരണക്കാർക്ക് ആശുപത്രിയുടെ തിരക്കുകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ സാമ്പിളുകൾ ഇവിടെ പരിശോധനക്കായി നൽകാം.