പാലാ : നഗരസഭയിലെ കിടപ്പുരോഗികൾ, അഗതി മന്ദിരത്തിലെ അന്തേവാസികൾ എന്നിവർക്ക് വാക്‌സിൻ അവിടെയെത്തിച്ച് നൽകണമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. ഇവരിൽ ഭൂരിപക്ഷം ആളുകൾക്കും വാക്‌സിൻ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. മതിയായ വാക്‌സിൻ ലഭ്യമാക്കാമെങ്കിൽ, നഗരസഭ വായോമിത്രം സ്റ്റാഫ് നഴ്‌സുമാരുടെ സേവനം കൂടെ വിട്ടുകൊടുക്കാൻ തയ്യാറാമെന്നും ചെയർമാൻ അറിയിച്ചു.