പൊൻകുന്നം : കേരള മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ പാമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഡ്വ. ഡി. ബൈജു ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജിന് കൈമാറി. കെ.എം.എസ്.ആർ.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ റിയാസ് റഹ്മാൻ, ശരത് ചന്ദ്രൻ ,പാമ്പാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ആഷിക്, ഏരിയാ സെക്രട്ടറി ജോൺസൺ ജോസഫ് കമ്മിറ്റി അംഗങ്ങളായ അനിൽ,നിതിൻ, ഷാഹിദ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ഐ.എസ്.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.