mobile

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍. എയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ആഹ്വാനത്തെ തുടർന്ന് 100 മൊബൈല്‍ ഫോണുകൾ ലഭിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികൾക്ക് ഇത് വിതരണം ചെയ്യും. ഏഴ് ലക്ഷത്തിലധികം രൂപ സമാഹരിച്ച് യാഥാർത്ഥ്യമാക്കിയ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എം.എൽ.എ സർവീസ് ആർമിയുടെ യുവ വോളണ്ടിയർമാരാണ്. 2.30 ന് മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് മുഖ്യപ്രഭാഷണം നടത്തും.