balarama-panicker
ബാലരാമപ്പണിക്കര്‍ ചൂള കച്ചേരി നടത്തുന്നു.

കട്ടപ്പന: മുണ്ടിയെരുമയിലെ ഓട്ടോറിക്ഷ ഡ്രൈവർ ബാലരാമപ്പണിക്കർ ചൂളമടിച്ചാൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ചൂളമടി ജീവിത സപര്യയാക്കിയ ഈ കലാകാരൻ മൂന്ന് പതിറ്റാണ്ടിലധികമായി ചൂള കച്ചേരി വിദ്വാനാണ്. തുടർച്ചയായി മൂന്ന് മണിക്കൂറോളം ക്ഷേത്രങ്ങളിലടക്കം ചൂളമടിച്ച് കച്ചേരിയും ഗാനങ്ങളുമെല്ലാം അവതരിപ്പിക്കും. തഞ്ചാവൂർ തിരുവയ്യാർ രാജാസ് മ്യൂസിക് കോളജിൽ നിന്നും മൃദംഗത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കൂടാതെ തബല, മോർശംഖ്, ഘടം, ഇടക്ക എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് തൂക്കുപാലം പബ്ലിക് ലൈബ്രറിയിൽ ചൂള കച്ചേരി നടത്തിയാണ് ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മികച്ച ഗായകൻ കൂടിയായ ബാലരാമപ്പണിക്കർ കീർത്തനങ്ങളും ശാസ്ത്രീയ സംഗീതവും ചലച്ചിത്ര ഗാനങ്ങളുമെല്ലാം ആലപിച്ചുവരുന്നു. ഇതോടൊപ്പം കർണാടിക് സംഗീതം, സോപാന സംഗീതം എന്നിവയിൽ പരിശീലനവും നൽകുന്നുണ്ട്. രത്‌നകുമാരിയാണ് ഭാര്യ. മക്കൾ: ബിലഹരി, ഗണാമൂർത്തി.