പൂഞ്ഞാർ : മങ്കുഴി സുബ്രമണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിനായി മങ്കുഴിക്കുന്ന് ഗുരുദേവൻ കുടുംബ യൂണിറ്റ് അംഗമായ മധു മൂഴയിൽ നൽകിയ ആഞ്ഞിലി മരത്തിന്റെ 'വൃക്ഷ പൂജ' ക്ഷേത്രം തന്ത്രി ബാബു.നാരായണൻ നിർവഹിച്ചു. ഷിജോ ശാന്തി, ശാഖ പ്രസിഡന്റ് എം.ആർ.ഉല്ലാസ്, സെക്രട്ടറി വി.എസ്.വിനു, യൂണിയൻ കമ്മിറ്റി അംഗം വിശ്വംഭരൻ കൊച്ചാനിമുട്ടിൽ, കമ്മിറ്റി അംഗങ്ങളായ ദിനു മുതുകുളത്ത് ,പി.എൻ.സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ, ശശിധരൻ തോട്ടാപ്പള്ളിൽ, ഷാജി ചെരിയംപുറത്ത്, വനിതാസംഘം സെക്രട്ടറി ശുശീല വിനോദ്, പ്രശോഭിനി സഭ പ്രസിഡന്റ് രാധ വേലായുധൻ എന്നിവർ പങ്കെടുത്തു.