എരുമേലി : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരം യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യാതിഥിയായിരുന്നു. യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.വി.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ സ്വാഗതവും, യൂണിയൻ കൺവീനർ പി.ജി.റജിമോൻ നന്ദിയും പറഞ്ഞു.
യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിമാരായ സജീഷ് മണലേൽ, അനിൽ കണ്ണാടി, ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീദേവ് ദാസ്, കൺവീനർ അനീഷ് ഇരട്ടയാനി, യൂണിയൻ വൈസ് ചെയർമാൻ കെ.ബി.ഷാജി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ സി.എസ്, സൈബർസേന യൂണിയൻ ചെയർമാൻ സുനു സി സുരേന്ദ്രൻ, കൺവീനർ അനൂപ് രാജു, ജില്ലാ വൈസ് ചെയർമാൻ മഹേഷ് പുരഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.