പൂഞ്ഞാർ : ന്യൂസിറ്റിസൺസ് വുമൺസ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് യോഗാദിനാചരണവും വോളിബാൾ പരിശീലനവും നടത്തും. രാവിലെ 9 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ മാത്യു മുതിരേന്തിക്കൽ, ലാലി പൂത്തോട്ട്, സന്തോഷ് കൊട്ടാരത്തിൽ, റൊജി തോമസ്, അനിൽകുമാർ, ജബാർ കെ.എച്ച്, ജിതിൻ ബാബു, ഈശ്വർ രാജ്, ആന്റണി ഗുരുക്കൾ,നസീർ, റെജി തോട്ടാപ്പിൽ,ജോയി അമൃത,സലോചന എന്നിവർ പങ്കെടുക്കും.