അടിമാലി. ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിക്കടിയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്ക് .മൂന്നാർ പെരിയവര വഴക്കനാട്ട് സുരേഷ് (55) നാണ് പരിക്കേറ്റത് അടിമാലി കാകോ ജംഗഷന്‌സമീപംഇന്നലെ വൈകുന്നേരം 5 മണിയോടെ യാണ് അപകടം ഉണ്ടായത്.കോതമംഗലം ഭാഗത്ത് നിന്നും മൂന്നാറിലേയ്ക്ക് വരുകയായിരുന്ന കാർ ദേശീയ പാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിയുടെ പുറക് വശത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. കാറിൽ സുരേഷിനേ കൂടാതെ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമായി പറയുന്നത്.അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് പ്രാഥമിക ചികിത്സ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.