അടിമാലി: കൊവിഡ് കാലത്തെ സ്തുത്യർഹമായ സേവനത്തിന് കേരളത്തിലെ മുഴുവൻ ക്രിമിറ്റോറിയം ജീവനക്കാരേയും ആംബുലൻസ് ഡ്രൈവർമാരേയും ബേക്കേഴ്‌സ് അസോസിയേഷനും കേരളാ പൊലീസും നൻമാ ഫൗണ്ടേഷനും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റും ചേർന്ന് പൊന്നാട അണിയിച്ചും മധുര സൽക്കാരം നടത്തിയും ഭക്ഷ്യ കിറ്റ് നൽകിയും ആദരിക്കും. ഇന്ന് 11 ന് ജില്ലാ തല ഉദ്ഘാടനം ഇടുക്കി മെഡിക്കൽ കോളേജിൽ വെച്ച് നടത്തുന്നതിന്നും മറ്റു പ്രദേങ്ങളിൽ ചൊവ്വാഴ്ച ചടങ്ങുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിലേക്കാവശ്യമായ മധുര സൽക്കാരത്തിന്റെ പായ്ക്കുകൾ ബേക്കേഴ്‌സ് അസോസിയേഷൻ പ്രവർത്തകരും ഭക്ഷ്യ കിറ്റുകൾ നൻമാ ഫൗണ്ടേഷനും, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ബേക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ,സന്തോഷ് പാൽക്കോ , സജി പോൾ, ലെനിൻ ഇടപറമ്പിൽ, ദീലീപ് എൻവീസ്, സതീഷ് സെൻട്രൽ, എന്നിവർ അറിയിച്ചു.