അടിമാലി: മച്ചിപ്ലാവ് ചൂരക്കട്ടൻ കുടിയിൽ നിന്നും 10 ലിറ്റർ ചാരായം പിടികൂടി .നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാരായം വിൽപ്പന നടത്തുന്നതിനായി വഴിയരികിൽ കാത്തുനിന്ന ചൂരക്കട്ടൻ കുടിയിൽ കാവുംപറമ്പിൽ ജോർജ്ജ് ഓടി രക്ഷപെട്ടു. ലോക്ക് ഡൗണിനോടനുബന്ധിച്ച് ലിറ്ററിന് 1700 രൂപ നിരക്കിൽ മച്ചിപ്ലാവ് ഭാഗത്ത് വ്യാപകമായി ചാരായ വിൽപ്പന നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ സതീഷ് റ്റി വി, വിനേഷ് സി എസ് ,സി.ഇ.ഒ മാരായ കെ എസ് മീരാൻ, മണികണ്ഠൻ ആർ, സന്തോഷ് തോമസ്, ഡ്രൈവർ നാസർ പി വി എന്നിവരും പങ്കെടുത്തു