കട്ടപ്പന: ഡി.വൈ.എഫ്.ഐ. പരപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃദ്ധരുള്ള 100 കുടുംബങ്ങളിൽ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. ഏത്തപ്പഴം, പാൽ, മുട്ട തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് സെക്രട്ടറി കെ.ആർ.പി. ദേവൻ, ജിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയത്. ആദ്യ ഘട്ടത്തിൽ 130 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു. കൂടാതെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 സ്‌നേഹ വണ്ടികൾ, കോവിഡ് പോസിറ്റീവായ വീടുകളിൽ അണുനശികരണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു. കിറ്റ് വിതരണ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുധീഷ്, ബ്ലോക്ക് സെക്രട്ടറി എസ്. രാജേഷ്, സി.പി.എം. ലോക്കൽ സെക്രട്ടറി സുമോദ് ജോസഫ്, കെ.ആർ. രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.